Friday 2 April 2010

(ഡോക്ടര്‍ ഗോപാലക്രിശ്നണ്ടേ "ജ്യോതിഷം ഒരു വിശകലനം" എന്ന പ്രസംഗ പരമ്പരയുടെ ഒരു വിശകലനം.

ജ്യോതിഷത്തില്‍ GOVT. OF INDIA യുടെ D.Litt ഉം നിരവധി Post Graduate degree കളും ( M.A., M. SC. , Ph. D., എന്നിവ). എടുത്ത ഡോക്ടര്‍ N. ഗോപാലകൃഷ്ണന്‍ അവര്‍കളുടെ "ജ്യോതിഷം ഒരു വിശകലനം "എന്ന 13 ഭാഗങ്ങളുള്ള പ്രസംഗ പരമ്പര (http://bit.ly/iish-jyothisham) കേട്ടതിനു ശേഷം എഴുതുന്നതാണ് ഇത്. സ്വതന്ത്ര ഇന്ത്യയില്‍ ജ്യോതിഷത്തില്‍ വേറൊരാള്‍ക്കും ഇതുവരെ Ph.D. കിട്ടിയിട്ടില്ലെന്നാണ് അറിവ്. Indian Institute of scientific Heritage എന്ന സ്ഥാപനതിണ്ടേ സ്ഥാപക മെമ്പറും director ഉം ആണ് അദ്ദേഹം . (ഞാന്‍ മാസ്സിലാക്കുന്നത് ഭാരതത്തിന്ടെ പൌരാണിക പാരമ്പര്യതിന്നു എങ്ങിനെ ഒരു ശാസ്ത്രീയ പരിവേഷം കൊടു ക്കാന്‍ കഴിയും എന്നതായിരിക്കണം പ്രസ്തുത സ്ഥാപനതിണ്ടേ ഉദ്ദേശം. പക്ഷെ ആ ഉദ്ദേശം എത്രത്തോളം സഫലമായി എന്ന് പറയാന്‍ പറ്റില്ല. )

ജാതകമെന്നാല്‍ ഒരു കുട്ടി ജനിച്ചു ഭൂമിയില്‍ വീഴുന്ന സമയത്ത് നവ ഗ്രഹങ്ങള്‍ നമ്മുടെ celestial constellation ഇല്‍ എവിടെ നില്‍ക്കുന്നു എന്ന് കാണിക്കുന്ന ഒരു രേഖ മാത്രമാണെന്നും, നവഗ്രഹങ്ങള്‍ എന്നാല്‍ celestial planets അല്ല , നമ്മെ സ്വാധീനിക്കുന്നത് എന്തോ അതാണ്‌ നവഗ്രഹങ്ങള്‍ (what is influencing us or what is having a bearing on us are "nava grahangal" ) എന്നാണു അദ്ദേഹം പറയുന്നത്. ഗ്രഹങ്ങളല്ലാത്ത രാഹുവിനെയും കേതുവിനെയും കൂടി നവഗ്രഹങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ നവ ഗ്രഹങ്ങള്‍ (സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ , ബുധന്‍ , ഗുരു, ശുക്രന്‍, ശനി, രാഹു കേതു ) മാത്രമേ മനുഷ്യനെ സ്വാധീനിക്കുന്നുള്ളൂ എന്നാണു അദ്ദേഹം കരുതുന്നത്. പാശ്ചാത്യ ജ്യോതിഷപ്രകാരം uranus, neptune, pluto എന്നീ ഗൃഹങ്ങള്‍ കൂടി നവഗ്രഹങ്ങളില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍ ഈ മൂന്ന് ഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നില്ലെന്നു പറയാന്‍ കാരണമെന്ത്? അതാര്‍ക്കും പറയാന്‍ കഴിയില്ലെന്ന് തോന്നുന്നു. കാരണം യഥാര്‍ത്ഥത്തില്‍ഉള്ള ഗ്രഹങ്ങളെ ആശ്രയിച്ചല്ല, ഗ്രഹങ്ങളോ ഗോളന്‍കളോ അല്ലാത്തവയെ കൂടി ആശ്രയിച്ചാണ് ജ്യോതിഷം സൃഷ്ട്ടിക്കപ്പെട്ടിട്ടുള്ളത്. (ഇത് ഡോക്ടര്‍ ഗോപാലക്രിഷണ്ടേ ഭാഷ്യമാണോ അല്ലോയോ എന്ന് എനിക്ക് അറിയില്ല. ഇവിടം മുതല്‍ക്കാണ് നമുക്ക് തെറ്റ് പറ്റിയത് എന്ന് അദ്ദേഹം പറയുന്നു. അതായത് മനുഷ്യനെ സ്വാധീനിക്കുന്ന ഗ്രഹങ്ങള്‍ ഏതെല്ലാമാണ് എന്ന് കണക്കാക്കുന്നതില്‍) . ഇങ്ങിനെ വ്യത്യസ്തഗ്രഹങ്ങളാണ് വ്യത്യസ്ത ഭാഗങ്ങളിലുള്ള മനുഷ്യരെ സ്വാധീനിക്കുന്നതെന്ന് പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കും ?


ഭൂമി ഒഴിച്ചുള്ള മറ്റു ഗ്രഹങ്ങള്‍ക്ക്‌ നിരവധി ഗുണദോഷങ്ങള്‍ ATTRIBUTE ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്നു കാരകങ്ങള്‍ എന്ന് പറയുന്നു. ഇത് പ്രകാരം ചൊവ്വയ്ക്ക്‌ നിരവധി കാരകത്വങ്ങള്‍ ഉണ്ട്. ഒരു ഉദാഹരണം: രണ്ടാം ഭാവത്തില്‍ ചൊവ്വയുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ ജീവ സോപ്പ് ഉപയോഗിച്ച് 27 പ്രാവശ്യം കുളിച്ചാലും ദോഷം തീരില്ല എന്ന് അദ്ദേഹംപറയുന്നു. ആ സ്ത്രീയുടേതു എപ്പോഴും കൊള്ളിവെച്ചസംസാരമായിരിക്കും. (ഇതെല്ലാം ജനന സമയം കൃത്യമായാലല്ലേ സംഭവിക്കുകയുള്ളൂ! )പക്ഷെ ഈ കാരകങ്ങള്‍ ഒന്നും ചൊവ്വ എന്ന ഗ്രഹം തരുന്നതല്ല എന്ന് അദ്ദേഹം പറയുന്നു . ഈ കാരകങ്ങള്‍ ഋഷിമാര്‍ അതിന്മേല്‍ ആരോപിച്ചതാണ്. ഇത് എന്തുകൊണ്ട് എന്ന് ഒരു ജോല്സ്യനും പറയാന്‍ പറ്റില്ല എന്ന് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ജനന സമയം ശരിയാണെങ്കില്‍ മാത്രമേ ജാതകം കൃത്യമാവുകയുള്ളൂ എന്നും ശരിയായ ജനന സമയം അറിയാന്‍ താഴെ പറയുന്ന 5 മാര്‍ഗങ്ങള്‍ ആണ് അവലംബിച്ച് വരുന്നത് എന്നും അദ്ദേഹം പറയുന്നു

1. കുട്ടിയുടെ തല വെളിയില്‍ കാണുന്ന സമയം.
2. കുട്ടിയുടെ ഒന്നാമത്തെ കരച്ചിലിടെ സമയം.
3. പൊക്കിള്‍ കോടി മുറിക്കുന്ന സമയം.
4. കുട്ടി ഭൂമി സ്പര്‍ശിക്കുന്ന സമയം.
5. അച്ഛന്ടെ ബീജവും അമ്മയുടെ അന്ധവും കൂടി ചേരുന്ന സമയം.

ആരും വളരെ കൃത്യമായ (മിനിട്ട് പോലും തെറ്റാതെ) സമയം റിക്കാര്‍ഡ് ചെയ്യാറില്ലെങ്കിലും അല്‍പ സ്വല്പം വ്യത്യാസം വരുന്നതില്‍ പ്രശ്നമില്ല. പക്ഷെ അഞ്ചാമത്തെ മാര്‍ഗം കണ്ടു പിടിക്കാന്‍ ഇപ്പോള്‍ മാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ അത് കണക്കില്‍ എടുക്കേണ്ടെന്നു അദ്ദേഹം പറയുന്നു. കണക്കില്‍ എടുക്കേണ്ടെന്നു ഋഷിമാര്‍ പറഞ്ഞതാണോ എന്ന് അദ്ദേഹം പറയുന്നില്ല. ആയിരിക്കാന്‍ വഴിയില്ല. കാരണം ഋഷിമാരുടെ കാലത്ത് അത് കണ്ടു പിടിക്കാന്‍ വഴിയുണ്ടായിരുന്നു എന്ന് പറയുന്നതുകൊണ്ട് . "കണക്കാക്കേണ്ടെന്ന് " ഋഷിമാര്‍ പറഞ്ഞതായിരിക്കാന്‍ വഴിയില്ല. ഇവിടെ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. സാധിക്കാത്ത ഈ അഞ്ചാമത്തെ മാര്‍ഗം ഋഷിമാര്‍ എന്തിന്നു ഈ സമയ നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തി ? അതിന്നു ഉത്തരമില്ലാത്ത സ്ഥിതിക്ക് അക്കാര്യത്തില്‍ ജാതകതിണ്ടേ വിശ്വാസതയില്‍ ഋഷി മാര്‍ക്ക് തന്നെ സംശയമുണ്ടായിരുന്നു എന്നല്ലേ അനുമാനിക്കേണ്ടത? ജാതക പ്രകാരമുള്ള ഫലങ്ങളും ഗുണദോഷങ്ങളും ശരിയാകാന്‍ പോകുന്ന്കില്ലെന്ന്നു അവര്‍ക്ക് തന്നെ അറിയാമായിരുന്നത് കൊണ്ട് ഈ അഞ്ചാമത്തെ മാര്‍ഗം ഒരു"മുന്‍‌കൂര്‍ ജാമ്യം " എടുക്കല്‍ അല്ലെ ഏന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ ഒരു ചോദ്യം വരാം. " ഇത് തെറ്റാകുമെന്നു അറിയാമായിരുന്നു എങ്കില്‍ ജ്യോതിഷം എന്തിന്നു വേണ്ടി ഉണ്ടാക്കി? ജ്യോതിഷതിണ്ടേ ആവശ്യം മനുഷ്യനെ നല്ല വഴിയിലേക്ക് നയിക്കാനും അവര്‍ക്ക് ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസവും ദൈവ വിശ്വാസവും ഉണ്ടാക്കുവാന്‍ വേണ്ടിയും ആയിരിക്കാം. (അമ്പലത്തില്‍ വഴിപാടു കഴിക്കുവാനും ദൈവത്തെ പ്രാര്തിക്കാനും ജോല്സ്യന്മാര്‍ സാധാരണ പറയാറുണ്ടെന്നു ഓര്‍ക്കുക. )

ആദ്യത്തെ നാല് മാര്‍ഗങ്ങളും അഞ്ചാമത്തെ മാര്‍ഗവും തമ്മിലുള്ള സമയ വ്യത്യാസത്തെ പറ്റിഒന്ന് ചിന്തിച്ചു നോക്കൂ. അത് ഒന്‍പതു മാസത്തില്‍ അധികം വരുന്ന വ്യത്യാസം. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ കുട്ടി ഭൂജാതനായ ദിവസവും ബീജവും അണ്ഡവും കൂടിച്ചേരുന്ന സമയവുംഒരേ ഗ്രഹനില ആയിരിക്കുകയില്ലെന്നു തീര്‍ച്ചയല്ലേ.

അഞ്ചാമത്തെ മാര്‍ഗവും കൂടി കണ്ടെത്തുവാന്‍ കഴിയുമെങ്കില്‍ ജാതകം ശരിയായിരിക്കുമെന്നും പക്ഷെ നൂറു ശതമാനം ശരിയായിട്ടു ഒന്നുമില്ലെന്ന്നും അദ്ദേഹം തന്നെ പറയുന്നു. (100 ശതമാനമില്ലെങ്കില്‍ ഒരു ശതമാനമെങ്കിലും ശരിയാകുമോ എന്ന് ആരും അദ്ദേഹത്തോട് ചോദിച്ചുപോകരുത്). ( ഇതു ഒരു മുന്‍‌കൂര്‍ ജാമ്യമെടുക്കലല്ലേ എന്ന് സംശയിക്കുന്നു.) അഞ്ചാമത്തെ മാര്‍ഗം നിര്‍ദേശിക്കുന്നത് ഒരേ സമയത്തുള്ള ഗ്രഹനില പ്രകാരം ജനിക്കുന്ന കുട്ടികള്‍ക്ക് ഗ്രഹങ്ങളുടെ കാരകത്വങ്ങള്‍ പ്രകാരം ഒരേ സ്വഭാവവും അനുഭവങ്ങളും മാനസിക നിലയും ഒക്കെ സാമ്യമുള്ളതായിരിക്കെണ്ടേ? പക്ഷെ അങ്ങിനെ സംഭവിക്കുന്നില്ല. അഞ്ചാമത്തെ മാര്‍ഗപ്രകാരം ഒരേ സമയത്ത് രൂപം കൊള്ളുന്ന ഭ്രുണംരണ്ടോ അതില്‍ അധികമോ ആയി വിഭചിച്ചു twins or triplets ആയി ഗര്‍ഭപാത്രത്തില്‍ രൂപം കൊള്ളുന്നു. ഈ കുട്ടികള്‍ക്ക് ഒരേ ഗ്രഹ നില ആയിരിക്കുമെന്ന് തീര്‍ച്ചയല്ലേ. പിന്നെ ഇവര്‍ എന്തുകൊണ്ട് സ്വഭാവത്തിലും, അനുഭവത്തിലും മറ്റും വ്യത്യസ്തരാകുന്നു? ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നു ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ തന്നെ പറയുന്നു.ജ്യോതിഷതിണ്ടേ വിശ്വസനീയത എത്രത്തോളം ഉണ്ടെന്നു ഇതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം.ഓരോ ഗ്രഹതിന്ടെയും കാരകത്വം അനുസരിച്ച് ജനനസമയത്തെ ഗ്രഹനില പ്രകാരമുള്ള ഗുണ ഗണങ്ങള്‍ ആണ് ഓരോരുത്തര്‍ക്കും ഉണ്ടാവുകയെന്ന് ഉദാഹരണസഹിതം ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ പറയുകയുണ്ടായി. ലഗ്നത്തില്‍ ശുക്രന്‍ ഉള്ളതുകൊണ്ടാണ് സിനിമ നടന്‍ ജയറാം സ്ത്രീയെ പോലെ അഭിനയിക്കുന്നതെന്ന്. (ഇതില്‍ പരം വിഡ്ഢിത്തം വേറെ ഉണ്ടെന്നു തോന്നുന്നില്ല. ) ജയറാം ഒരു നടനാണ്‌ .ഏതു ഭാവവും അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിയും .മറ്റു പ്രശസ്ത നടന്മാര്‍ക്കും അത് പോലെ അഭിനയിക്കാന്‍ കഴിയും. അവര്‍ക്കൊക്കെ ലഗ്നത്തില്‍ ശുക്രന്‍ ഉള്ളത് കൊണ്ടായിരിക്കുമോ അങ്ങിനെ സ്ത്രീയെപോലെ അഭിനയിക്കാന്‍ കഴിയുന്നത്‌? ലഗ്നത്തില്‍ ശുക്രന്‍ ഉള്ള എല്ലാവര്ക്കും ഇങ്ങിനെ അഭിനയിക്കാന്‍കഴിയുമോ?കൂടാതെഇതൊക്കെഗ്രഹനിലയിലെ ജനനസമയത്തെ ഗ്രഹനില) കാരകത്വം കണക്കിലെടുത്താണ് പറയുന്നത്. ജനന സമയം ശരിയായിരിക്കണമെന്നും പറയുന്നുണ്ട്. വളരെ ശരിയാകണമെങ്കില്‍ അഞ്ചാമത്തെ മാര്‍ഗം (അച്ഛന്ടെ ബീജവും അമ്മയുടെ അന്ധവും കൂടി ചേരുന്ന സമയം) കണക്കിലെടുക്കണം. പക്ഷെ ഇരട്ട കുട്ടികള്‍ രൂപം കൊള്ളുന്നത്‌ ഒരേ സമയത്ത് കൂടി ചേര്‍ന്ന ബീജവും അന്ധവും വിഭജിചിട്ടാണ് എന്ന സത്യം ഋഷി വര്യന്മാര്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടായിരിക്കില്ല. ഇങ്ങിനെ കൂടി ചേരുന്ന സമയത്തുള്ളഗ്രഹനിലയില്‍മാറ്റം ഉണ്ടായിരിക്കുകയില്ലല്ലോ. അപ്പോള്‍ അത്തരം ഇരട്ടകുട്ടികള്‍ക്ക് ഒരേ സ്വഭാവവും , ജീവിതാനുഭവങ്ങളും ഒരേ പോലെ ആയിരിക്കെണ്ടാതല്ലേ. ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ തന്നെപറയുന്നു (JYOTHISHAM 06) ചിലപ്പോള്‍ ഇത് തെറ്റുമെന്നു. ഒരേ സമയത്ത് പെറ്റ ഇരട്ട കുട്ടികളില്‍ ഒരാള്‍ CHARTERED ACCOUNTANT ഉം മറ്റൊരാള്‍ DOCTOR ഉം ആയി എന്ന്. ഇത്തരം സംഭവങ്ങള്‍ക്കുള്ള അദ്ദേഹത്തിണ്ടെ മറുപടി SCIENCE ലും ഇത് സംഭവിക്കുന്നുന്ടെന്നാണ്. ഉദാഹരണമായി Appollo rocket കത്തിപോയ സംഭവമാണ് അദ്ദേഹം എടുത്തു പറയുന്നത്. യഥാര്‍ത്ഥ വസ്തുതയെ ശാസ്ത്രീയ പരീക്ഷണവുമായി എങ്ങിനെ താരതമ്യ പെടുത്തുവാന്‍ കഴിയും. സയന്‍സ്സിന്നു ചിലപ്പോള്‍ തെറ്റ് പറ്റുമെന്ന അദ്ദേഹത്തിണ്ടെ അഭിപ്രായതിന്നു ഉപോല്‍ബലകമായി പറയുന്നത് അപ്പോളോ പരീക്ഷണത്തില്‍ പറ്റിയ പാളിച്ചയെ ചൂണ്ടിക്കാണിച്ചാണ്. വാക്ക് സാമര്‍ത്ഥ്യം കൊണ്ട് ആട്ടിനെ പട്ടിയാക്കുന്നതിന്നു സമമാണ് ഇത്. മേല്‍ പറഞ്ഞ ഇരട്ട കുട്ടികളുടെ കാര്യത്തില്‍ അവര്‍ ഒരിക്കലും ഒരേ സ്വഭാവമുള്ളവരോ ഒരേ അനുഭവം ഉള്ളവരോ ആയി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. സ്വന്തം അനുഭവങ്ങില്‍ നിന്നും എനിക്ക് അങ്ങിനെ പറയാന്‍ കഴിയും. അപ്പോള്‍ ഋഷിമാര്‍ നിര്‍ദേശിച്ച അഞ്ചാമത്തെ മാര്‍ഗം തെറ്റ് തന്നെ ആണെന്ന് സമ്മതിക്കേണ്ടിവരും. കൂടാതെ ഗ്രഹനില പ്രകാരമുള്ള കാരകത്വതിന്നു യതൊരു അര്‍ത്ഥവും ഇല്ലെന്നും വരുന്നു. ഇതില്‍ നിന്ന് മനസ്സിലാവുന്നത് ജ്യോതിഷതിണ്ടേ നിരര്‍ത്തകത തന്നെയാണ്. അത് സമ്മതിക്കുന്നതിന്നു പകരം ശാസ്ത്രീയ പരീക്ഷനതിന്നു പറ്റിയ തെറ്റാണ് (ശാസ്ത്രതിണ്ടേ തെറ്റായി ) ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ എടുത്തു പറയുന്നത്.


അര്ത്ഥ ശാസ്ത്രതിണ്ടേ കര്ത്താവായ ചാണക്യന്‍ പറയുന്നത് ഇപ്രകാരമാണ്:(vide part 12 of "Jyothisham oru vishakalanam"of doctor Gopalakrishnan's speech) “അവനവന്ടെ കര്മവും കര്മഫലവും അനുസരിച്ചുള്ള ജീവിതത്തെ ഈ നക്ഷത്രങ്ങളും ശകുനങ്ങളുമൊക്ക നിങ്ങളെ അറിയിക്കുമെന്ന് ധരിക്കുന്നത് എന്ത് അബദ്ധമാണ് മക്കളെ !" ഇതിന്നര്ഥം ജ്യോതിഷവും( ജാതകവും ) ശകുനവും മറ്റും നോക്കുന്നതില് യാതൊരു അര്ത്ഥവുമില്ല എന്നല്ലേ? എന്ത് കൊണ്ട് ആരും ഈ വാക്കുകള് എടുക്കുന്നില്ല?

ഭൂമി ചുറ്റുന്ന സമയം, ചുറ്റുമ്പോള്‍ ഭൂമിയുടെ ചെരിവ്, സൂര്യനെ ചുറ്റുന്ന സമയം, ഗ്രഹണം, വാവ് മുതലായവ 2500 ഓ അതില്‍ അധികമോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാരത ശാസ്ത്രഞ്ജന്മാര്‍ കണ്ടു പിടിച്ചിരുന്നു വെന്ന് കേള്‍ക്കുമ്പോള്‍ നാം അഭിമാന പുളകിതര്‍ ആയേക്കും. അവരുടെ ഈ കണ്ടെതലുകളൊക്കെ വിലയിരുത്തി astronomy യെ ആശ്രയിച്ചുണ്ടാക്കിയ ജ്യോതിഷം ഭാവി തലമുറ വിശ്വസിക്കുമെന്ന് അവര്‍ കണക്കു കൂട്ടി. അത് ഏറെക്കുറെ ഫലിക്കുകയും ചെയ്യ്തു. ഭാരതീയ ജ്യോതിഷം Astronomy യും കൂടി ഉള്‍പ്പെടുത്തി എഴുതപ്പെട്ടതാനെന്നും അതിന്ടെ astronomial part നൂറു ശതമാനവും ശരിയും ശാസ്ത്രീയവുമാനെന്നും astrological part ന്നു ശാസ്ത്രീയതയില്ലെന്നും അദ്ദേഹം പറയുന്നു. ( പിന്നെ ഈ ശാസ്ത്രീയത ഇല്ലാത്ത വിശ്വസിക്കാന്‍ കൊള്ളാത്ത ഭാഗം എന്തുകൊണ്ട് നില നിര്‍ത്തുന്നു, പ്രോത്സാഹിപ്പിക്കുന്നു എന്നും അറിയില്ല. )

ജ്യോതിഷ പ്രവചനങ്ങള്‍ ശാസ്ത്രീയമല്ല എന്ന് പറയുന്ന അദ്ദേഹം തന്നെ പറയുന്നു എല്ലാ കാര്യത്തിന്നും ശാസ്ത്രീയത ഉണ്ടാവില്ല. അത് useful ഓ useless ഓ
എന്ന് നോക്കിയാല്‍ മതിയെന്ന . useful ആണെന്ന് തോന്നുന്നുവെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന്. അങ്ങിനെ നോക്കുമ്പോള്‍ ജ്യോത്ഷം നമ്മുടെ സമൂഹത്തിനു വളരെ ഉപയോഗപ്രദമാണെന്ന് കരുതുവാന്‍ വയ്യ. അതിനാല്‍ അന്ധവിശ്വാസം വളര്‍ത്തുന്നതും ദുരിതങ്ങള്‍ ഉണ്ടാകുന്നതും പണചിലവേറിയതും ഒക്കെ ആയ അശാസ്ത്രീയമായ ഈ ശാസ്ത്രം ഉപേക്ഷിക്കുന്നതല്ലേ അഭികാമ്യം.

ജ്യോതിഷതിണ്ടേ ഭാഗമെന്നു കരുതുന്ന "പ്രശ്നം വെക്കല്‍ " ശുദ്ധ അസംബന്ധം ആണെന്ന് അദ്ദേഹം പറയുന്നു. കയ്യില്‍ കിട്ടുന്ന കവടിയുടെ എണ്ണം നോക്കി ഫലം പ്രവചിക്കുന്നതില്‍ യാതൊരു അര്തവുമില്ലെന്നും ആതെ സമയത്ത് വേറൊരാള്‍ കവടി നിരത്തി പറയുന്ന കാര്യങ്ങള്‍ വളരെ വ്യതസ്ത മായിരിക്കുമെന്നും , ഇത്തരം ധനസംപാതനതിന്നു മാത്രം പ്രശ്നം വെക്കല്‍ പരിപാടിയുമായി നടക്കുന്ന അര്‍ദ്ധ ജ്യോതിഷ്കള്‍ ആണ് ജ്യോതിഷത്തെ നശിപ്പിക്കുന്നതെന്നുമാണ് അദ്ദേഹത്തിണ്ടെ അഭിപ്ര

ജ്യോതിഷ പണ്ഡിതനായ ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ ചെയ്ത ചില പ്രവചനങ്ങള്‍ (ജ്യോതിഷ പ്രകാരം) ഒത്തു വന്നതിനെപറ്റി വിവരിക്കുകയുണ്ടായി.

1 അദ്ദേഹത്തിണ്ടെ അച്ഛന്‍ വാര്‍ദ്ധക്യവും രോഗവും കൊണ്ട് കിടപ്പ്ലായ സമയത്ത് അച്ഛന്‍ മരിക്കുന്ന തീയതിയും സമയവും കൃത്യമായി പ്രവചിച്ചത്.
2 അദ്ദേഹത്തിണ്ടെ അയല്‍ക്കാരിയായ ഒരു സ്ത്രീയുടെ കല്യാണ പ്രായം കഴിഞ്ഞ മകന്റെ വിവാഹം എപ്പോള്‍ നടക്കുമെന്നും വധു ഒരു shave ചെയ്യുന്ന സ്ത്രീ ആയ്ടിരിക്കുമെന്നും ജാതകം നോക്കി പ്രവചിച്ചത് വാസ്തവമായി. ഒരു ആസ്പത്രിയിലെ നേഴ്സ് ആയിരുന്നു വധു. (operation ന്നു മുമ്പ് operation ന്നു വിധേയരാവുന്നവരെ shave ചെയ്യുന്നത അവരായിരുന്നു.)
ഈ വിവാഹത്തിന്നു ശേഷം ആ വീട്ടിലെ സ്വസ്ഥത നശിക്കുമെന്നു അദ്ദേഹം പറഞ്ഞത് നൂറു ശതമാനവും ശരിയായി. അതായത് വിവാഹം കഴിഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പ്രസ്തുത വീട്ടില്‍ നിന്ന് വീട്ടു പാത്രങ്ങള്‍ റോഡിലേക്ക് പറക്കുന്നത് ഒരു സാധാരണ സംഭവമായി.(അവിടെ സ്വസ്ഥത നശിച്ചു എന്നര്‍ത്ഥം) ജ്യോതിഷം കൃത്യമായി പറയാന്‍ കഴിയണമെങ്കില്‍ അനന്യസാധാരണമായ "സാധന" ആവശ്യമാണെന്നും വേറൊരു സന്നര്ഭതില്‍ അദ്ദേഹം പറഞ്ഞിരുന്നു. മേല്‍ പറഞ്ഞ സംഭവങ്ങള്‍ വാസ്തവമാനെങ്കില്‍ അദ്ദേഹം വളരെ "സാധന" ഉള്ള ജ്യോതിഷി തന്നെയായിരിക്കണമല്ലോ. മേല്‍ പറഞ്ഞവരുടെ ജാതകത്തില്‍ ജനന സമയം വളരെ കൃത്യമായി (അഞ്ചാമത്തെ മാര്‍ഗ പ്രകാരം ) രേഖപ്പെടുതിയിരിക്കുമല്ലോ. ഇതെങ്ങിനെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടു. (ഇത് അദ്ദേഹം എഴുതിയ ജാതകമായിരിക്കാന്‍ സാധ്യതയില്ലെന്ന് തോന്നുന്നു.) ആണെങ്കില്‍ തന്നെ ഇതെങ്ങിനെ സംഭവിച്ചു. ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിണ്ടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യാന്‍ പ്രേരകമായെക്കാം.

ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ വളരെ സമര്‍ത്ഥനായ വാഗ്മിയും, മനശാസ്ത്ര വിദഗ്ദ്ധനും തര്‍ക്ക ശാസ്ത്ര പണ്ഡിതനും ഒക്കെയാണെന്ന് അദ്ദേഹത്തിണ്ടെ പ്രസംഗം കേട്ടവര്‍ക്കു നിസ്സംശയം പറയാന്‍ കഴിയ്ടും. ഭാരതീയ സംസ്കാരതിന്നു

കോട്ടം തട്ടാത്ത വിധത്തില്‍ അദ്ദേഹം ജ്യോതിഷത്തെ വിശകലനം ചെയ്തിരിക്കുന്നു. എന്നാലും അത് യാഥാര്‍ത്യങ്ങളോട് പൊരുത്ത പെടുന്നുണ്ടോ എന്ന് സംശയമാണ്.
വാസ്തവത്തില്‍ ജ്യോതിഷതിന്നു ഉണ്ടായിരുന്ന ശാസ്ത്രീയത (അന്ടരീക്ഷതിലുള്ള ചില ഗോളങ്ങളുടെ ആകര്‍ഷണം കൊണ്ട് മനുഷ്യരില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ എന്ന വ്യാഖ്യാനം ) നശിപ്പിക്കപ്പെടുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. അതായത് " ഋഷിമാര്‍ പറഞ്ഞത് " എന്ന ശാസ്ത്രീയത ഇല്ലാത്ത വെറും വിശ്വാസതിണ്ടേ അടിസ്ഥാനം മാത്രമാണ് ജ്യോതിഷതിന്നു നല്‍കപ്പെട്ടു കാണുന്നത്.

M.C. BALAKRISHNAN.












Wednesday 21 October 2009

Thursday 2 July 2009

വാസ്തു

ഞാനൊരു ചെറിയ കച്ചവടക്കാരനാണ്. ഇപ്പോഴത്തെ സാമ്പത്തിക മാന്യം കൊണ്ട് കച്ചവടമൊന്നും ശരിക്ക് നടക്കുന്നില്ല.. വരുമാനതിന്ന്നു ഇപ്പോള്‍ നല്ല മാര്‍ക്കറ്റ്‌ ഉള്ള "വാസ്തു" ഒന്ന് പരീക്ഷിച്ചു നോക്കിയാല്‍ രക്ഷപ്പെടുമെന്നു തോന്നുന്നു.ജ്യോതിഷം നോക്കാമെന്ന് വിചാരിച്ചതാണ് പക്ഷെ അതിന്നു പലതും പഠിക്കണം ഗ്രഹനില നോക്കണം, ജനനസമയത്ത് ഗ്രഹങ്ങള്‍ എവിടെ നില്‍ക്കുന്നു, ശുക്രന്‍ അട്ടത്താണോ അടുപ്പിലാണോ, എന്നൊക്കെ നോക്കണം, മനസ്സിലാക്കണം. ഇപ്പോള്‍ എല്ലാവര്ക്കും ഇതു അല്പം അറിയുന്നതുകൊണ്ട് തെറ്റ് പറഞ്ഞുപോയാല്‍ എളുപ്പത്തില്‍ പിടിച്ചുപോകും.പക്ഷെ വാസ്തുവിണ്ടേ കാര്യം അങ്ങനെയല്ല. ആര്‍ക്കും അതിനെപറ്റി വലിയ വിവരമൊന്നുമില്ല . അത് ഇപ്പോഴാണ് കൂടുതല്‍ പ്രചാരത്തില്‍ വന്നത് ഒന്നിന്നും കാരണമൊന്നും പറയേണ്ടതില്ല. ശാസ്ത്രത്തില്‍ അങ്ങിനെയാണ് കാണുന്നതെന്ന് പറഞ്ഞാല്‍ മതി. അല്ലെങ്കിലും കാരണമൊന്നും ആരും ചോദിക്കില്ല. ഇപ്പോള്‍ ഏറ്റവും നല്ല ഒരു ബിസിനസ്‌ ആണ് ഇതു. ആര്‍ക്കും പ്രേക്ടീസ് ചെയ്യാം. കുറച്ചു കഴിഞ്ഞാല്‍ ഇതിന്നും ഗുണം കിട്ടാതെ ആകും. അതിന്നു മുന്‍പ് കുറച്ചു കാശ് പിടിക്കണ.കന്നി മൂല ഏതാണെന്ന് അറിഞ്ഞാല്‍ ആര്‍ക്കും എളുപ്പത്തില്‍ ഒരു വാസ്തു വിദ്വാനാകാം. ഒരു സ്ഥലത്തിന്ടെ തെക്ക്-പടിഞ്ഞാറെ മൂലക്കാണല്ലോ കന്നി മൂലയെന്നു പറയുന്നത്. ആ ഭാഗത്ത് നമ്മള്‍ മോശമെന്ന് കരുതുന്നതോ നല്ലതാണെന്ന് കരുതുന്നതോ ആയ ഒരു വസ്തുവും പാടില്ല. അതായത് കക്കൂസ് കുളിമുറി എന്നിവയൊന്നും തീരെ പാടില്ല. അവിടെ വിളക്ക് വെക്കാനും പാടില്ലെന്ന്നു തോന്നുന്നു.വീട്ടിണ്ടേ മുഖം പടിഞ്ഞാറ് ആണെങ്കില്‍ കന്നിമൂലക്ക് ഗേറ്റ് പാടില്ല. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടു കാറ്റ് അടിക്കുകയില്ലെന്നോ മറ്റോ പറയാം. കൂടാതെ ഗേറ്റ് വീട്ടിണ്ടേ നേര മുന്‍പിലുള്ള വാതിലിന്നു നേരെ ആയാല്‍ മാത്രമേ വീട്ടില്‍ കാറ്റ് കടക്കുകയുള്ളൂ എന്ന് പറയാം. പക്ഷെ ഇതൊന്നും ആരും ചോദിക്കില്ല. ചോദിച്ചാല്‍ മാത്രമല്ലെ ഇതൊക്കെ പറയേണ്ടതുള്ളു. സമാധാനം. മുന്‍ വാതിലിന്നു നേരെയുള്ള മതിലില്‍ ഗേറ്റ് ഇല്ലെങ്കില്‍ അവിടെ ഒരു ചെറു ദ്വാരമിട്ടാല്‍ ഈ ദോഷം പരിഹരിക്കാം. ദ്വാരം നോക്കി അതില്‍ കൂടി കാറ്റ് വന്നു നിറഞ്ഞു കൊളളും. അതിനാല്‍ വായു കിട്ടാതെ ശ്വാസം മുട്ടി മരിക്കുകയില്ല. അങ്ങിനെ വല്ലതും ഉണ്ടോയെന്നു ആദ്യം ചോദിച്ചും നോക്കിയും മനസ്സിലാക്കണം. ഉണ്ടെങ്കില്‍ നമുക്ക് പ്രവചിക്കാം: ആ സ്ഥലത്ത് കിടക്കുന്ന വീട്ടില്‍ എപ്പോഴും രോഗമാണെന്ന്.(രോഗം ഒരിക്കലും ഉണ്ടാകാത്ത വീട് ഉണ്ടാകുകയില്ലല്ലോ അപ്പോള്‍ അങ്ങിനെ പറഞ്ഞാല്‍ ഒരു തെറ്റും ആര്‍ക്കും പറയാന്‍ പറ്റില്ല) അപ്പോള്‍ വീട്ടുകാര്‍ക്ക് ആശ്ചര്യം. "ഇദ്ദേഹം പറഞ്ഞത് എത്ര ശരി! ശരിക്കുംഇവിടേ ഓരോരുത്രക്കും ഇടയ്ക്കിടെ ജലദോഷം വരാറില്ലേ!"പറഞ്ഞത് ഏറ്റാല്‍ നമ്മള്‍ വീണ്ടും ആത്മ വിശ്വാസത്തോടെ പറയുന്നു: " ഈ തറവാട്ടില്‍ പൂര്‍വികമായി ഒരു കാവോ ക്ഷേത്രമോ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ആരും ശ്രദ്ധിക്കാതെ കിടക്കുകയാണ്. ഒരു വിളക്ക് പോലും കത്തിക്കുന്നില്ല. അതിനാല്‍ കാരണവന്മാരും ദൈവങ്ങളും കോപിച്ചിരിക്കുകയാണ്‌. അതിന്നു പരിഹാരം ചെയ്യണം.”ഈ പറഞ്ഞതും വീട്ടുകാര്‍ പൂണമായും സമ്മതിക്കുന്നു. "പണ്ട് അമ്മ പറഞ്ഞിരുന്നു അവരുടെ വലിയമ്മയുടെ അമ്മയുടെ വീട്ടില്‍ ഒരു "നാഗം" ഉണ്ടായിരുന്നുവെന്നു . പത്തു നൂറു വര്ഷം മുന്‍പ്. അതൊക്കെ പിന്‍ തല മുറക്കാര്‍ നശിപ്പിചിരിക്കാം. ( ഇതൊക്കെ മുന്‍പത്തെ ഏത് തറവാട്ടിലും കാണുമെന്നു ആര്‍ക്കാണ് അറിയാത്തത്. അപ്പോള്‍ ആ പറഞ്ഞത് ആരും വിശ്വസിക്കും. )കഴിയുമെങ്കില്‍ ഏതെങ്കിലും ഒരു ശ്ലോകം ചൊല്ലിയാല്‍ മതി. അര്ത്ഥം പെട്ടന്ന് മനസ്സിലാകാത്തതാനെന്കില്‍ ഉത്തമം. മനസ്സിലാകുന്നതാനെന്കിലും തരക്കേടില്ല. സ്പുടതയില്ലാതെ ചൊല്ലിയാല്‍ മതി. ഉദാഹരണം : "ഹര്‍ത്തൂര്‍ ചാര്‍ നിര്‍ഷംസകംസ്‌ പാര്‍ക്രമം സ്ത്രീകളിളല്ല വാണ്ടൂ " എന്നൊക്കെ ചൊല്ലിയാല്‍ ആര്‍കും മനസ്സിലാവുകയില്ല. (ശരിക്കും ഇതു "ഹരേ ദുരാചാര നൃശംസ കംസാ പരാക്രമം സ്ത്രീകളിളല്ല വേണ്ടൂ ") എന്നോ മറ്റോ ആണെന്ന് തോന്നുന്നു. ഇതു മലയാളം പഠിക്കാന്‍ തുടങ്ങുന്ന ഒരു സായ്വ് ചൊല്ലിയ ശ്ലോകമാണ് പോലും. എന്റെ ഒരു പഴയ സ്നേഹിതന്‍ പറഞ്ഞുതന്നതാണ്.പ്രതിവിധിയായി നമുക്ക് എന്ത് വേണമെങ്കിലും കാച്ചാം. " ഒരു ദേവീ ക്ഷേത്രത്തില്‍ പോയി ദിവസവും പ്രാര്‍ത്ഥിക്കണം. ദൈവകോപം തീരാന്‍ വഴിപാടും കഴിക്കണം. കൂടാതെ ഇവിടെ ഭയങ്കര ദോഷമുള്ളതുകൊണ്ട് ഒരു ഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും കഴിപ്പിക്കണം. വേറെ ആരെക്കൊണ്ടും ചെയ്യിച്ചാലും മതി. എനിക്കു വാസ്തു മാത്രമല്ല എല്ലാ പൂജാവിധികളും അറിയാം. ഒരു രണ്ടായിരം അല്ലെങ്കില്‍ രണ്ടായിരതഞ്ഞൂര് മാത്രമേ ചെലവ് വരുകയുള്ളു. എനിക്കു ഇപ്പോള്‍ ഭയങ്കര തിരക്കാണ്. തിരുവനന്തപുരത്തും, തൃശൂരും മറ്റും എനിക്കു ധാരാളം ബൂകിംഗ് കിട്ടുന്നുണ്ട്‌. അവിടെ എനിക്കു ഭയങ്കര പേരാണ്. ധാരാളം ആരാധകന്മാര്‍ ഉണ്ടവിടെ.നമ്മള്‍ പണ്ട് പണ്ടേ അറിയുന്നവരായത് കൊണ്ട് എന്റെ ഫീസ്‌ മൂവായരമാനെന്കിലും ഒരു രണ്ടായിരതിന്നു ഒപ്പിക്കാം. നിങ്ങള്ക്ക് ഇഷ്ടമുള്ളത് തന്നാലും മതി. തന്നില്ലെങ്കിലും കുഴപ്പമില്ല. (അങ്ങിനെ പറഞ്ഞാലേ നമുക്ക്‌ തന്നെ അത് കിട്ടുകയുള്ളൂ. )വടക്ക് പടിഞ്ഞാറെ മൂലയില്‍ കിണര്‍ പാടില്ലെന്നാണ് വാസ്തു പറയുന്നതു. അതിന്നുപ്രതിവിധിയായി കിണറ്റിന്നു ചുറ്റും ഒരു മതില്‍ കെട്ടുക. അപ്പോള്‍ അത് വേറൊരു പ്ലോട്ട് ആകുമല്ലോ. അപ്പോള്‍ വീട് കിടക്കുന്ന സ്ഥലത്തിന്ടെ കുറ്റവും തീരും. കാരണം കിണര്‍ വേറൊരു പ്ലോട്ടില്‍ ആണല്ലോ ഇപ്പോള്‍ കിടക്കുന്നത്. എത്ര ബുദ്ധിയുള്ള പ്രവൃത്തി! കിണറ്റിലെ വെള്ളം ശുധമാകുമോ വെള്ളം വറ്റാതിരിക്കുമോ എന്നൊന്നും ആരും ചോദിക്കില്ല. ഈ സന്ദര്‍ഭത്തില്‍ പഴയ ഒരു കഥ ഓര്‍മവരുന്നു. യമരാജനെ അതായത് നമ്മുടെ അന്തകനെ ഒരു ഭിഷഗ്വരന്‍ പറ്റിച്ച കഥ. ഈ വൈദ്യന്‍ ചികിത്സിക്കുന്ന ഒരു രോഗി അത്യാസന്ന നിലയില്‍ കിടക്കുകയാണ്. രോഗിയുടെ ബന്ധുക്കള്‍ രോഗി മരിക്കുമോ ജീവിക്കുമോ എന്ന് അറിയിക്കാന്‍ വൈദ്യരോട്‌ ആവിശ്യപ്പെടുന്നു. മരിക്കുകയില്ലെന്നു വൈദ്യന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന് സംശയമുണ്ട്‌. അതിനാല്‍ യമരാജനെ അപ്പോള്‍ പ്രാര്‍ത്ഥന കൊണ്ട് പ്രത്യക്ഷപ്പെടുത്തി രോഗി ജീവിക്കുമോ മരിക്കുമോ എന്ന് കൃത്യമായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു . എമരാജന്‍ പറഞ്ഞു" ഞാന്‍ അവിടേക്ക് വരുന്നുണ്ട് ആ രോഗിയുടെ ജീവന്‍ എടുക്കുവാന്‍ വേണ്ടി . ഞാന്‍ രോഗിയുടെ കാലിണ്ടേ ഭാഗമാണ് വന്നു നില്‍ക്കുന്നതെങ്കില്‍ രോഗി മരിക്കുമെന്ന് കരുതാം. അല്ല തലയുടെ ഭാഗത്താണെങ്കില്‍ രോഗി ജീവിക്കുമെന്നും കണക്കാക്കാം." അങിനെ യമരാജന്‍ വന്നു. വൈദ്യന്‍ നോക്കുമ്പൊ കാലിണ്ടേ ഭാഗത്താണ് യമരാജ നില്‍ക്കുന്നത്. പെട്ടന്ന് വൈദ്യര്‍ക്ക്‌ ഒരു ബുദ്ധി തോന്നി. തല്‍ക്ഷണം രോഗിയെ മാറ്റി കിടത്തി, തലയുടെ ഭാഗം കാലും കാലിണ്ടേ ഭാഗത്ത് തലയും വരത്തക്ക വിധത്തില്‍. യമാരാജന്നു ഒന്നും ചെയ്യാന്‍ പറ്റിയില്ല.അദ്ദേഹത്തിന് രോഗിയുടെ ജീവന്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല . രോഗി ജീവിച്ചു. വൈദ്യന്ടെ പ്രവചനം ശരിയായി. കിണറിണ്ടേ അടുത്ത് മതില്‍ കെട്ടി വാസ്തുവിനെ തോല്പിക്കാം. തോല്‍പ്പിക്കുന്നത്‌ ഏകദേശം വൈദ്യന്‍ ചെയ്തത് മാതിരി തന്നെ. അങ്ങിനെ ബുദ്ധി പൂര്‍വമായി പ്രവര്‍ത്തിച്ചാല്‍ വാസ്തു എന്നല്ല ഏത് ശാസ്ത്രവും നമുക്ക് വഴങ്ങും.പോസ്റ്റ് ചെയ്തത് BALAKRISHNAN M.C. ല്‍ 8:18 AM 0 അഭിപ്രായ(ങ്ങള്‍) Thursday, June 11, 2009Posted by BALAKRISHNAN M.C. at 5:56 AM 0 comments


"സുഖത്തിന്നു വേണ്ടി "
"സുന്ദര സുമധുര സൂനത്തിന്‍
മന്ദഹസിക്കും വദനത്തില്‍
മധുരം പെരുകും മധു നുകരാന്‍
മധുപന്‍ ഞാനിതാ പോകുന്നു.


മന്ദ സമീര സമാസ്ലെശാല്‍
മന്ദം സൂനം പിടയുമ്പോള്‍
എന്മനമെതൊ നിര്‍വൃതിയില്‍
മേന്മേല്‍ പുളകം കൊള്ളുന്നു ]


നര്മണമൊലും പൂന്തെനും
നിറമെഴുമോമല്‍ പൂമ്പൊടിയും
സുലഭം കിട്ടുകിലവിടെ ഞാന്‍
അലയാം ആയിരമാണ്ടുകളില്‍
"


ഈവിധ ചിന്താ സരനികളില്‍
ജീവിത യാത്ര തുടര്നീടും
മധുപന്‍ കേള്‍ക്കാന്‍ ഓതുന്നു
വൃദ്ധന്‍ മാമാരമീവിധമായ് .


"ജീവിത സൌഖ്യം തേടീ നീ
പൂവുകള്‍ തോറും പോകുമ്പൊള്‍
ശോകത്തിന്‍ നിഴല്‍ പിന്നാലെ
മൂകം നിന്നെ പിന്തുടരും .


ഇലകള്ക്കുള്ളിലോളിക്കുന്നു

നലമൊടു മുള്ളുകള്‍ ചെമ്പനനീര്‍
അതിനാല്‍ നിന്നുടെ കര്‍മത്തില്‍
പതിവായി കരുതല്‍ കൊള്ളേണം


സൌഖ്യം തേടി നടന്നോടുവില്‍
ദുഃഖം നേടുവതെന്തിന്നായ്‌
സൌന്ദര്യതിന് മായികമാം
മോഹന വലയില്‍ വീഴരുതേ


ജലാദങ്ങള്‍ തന്‍ പുന്ചിരിയാം
മഴവില്‍ കണ്ടു മയങ്ങിയവന്‍
അവിടെ ചെന്നത് നോക്കീടില്‍
അവിടെ കാണുകയില്ലന്നും "


പോസ്റ്റ് ചെയ്തത് BALAKRISHNAN M.C. ല്‍ 9:10 AM 2 അഭിപ്രായ(ങ്ങള്‍)
Monday, June 8, 2009

Wednesday 1 July 2009

ഹസ്ത രേഖ

ഹസ്ത രേഖാ ശാസ്ത്രംഹസ്തരേഖാ ശാസ്ത്രത്തെ കുറിച്ച് വിവരമുള്ളവര്‍ എന്ത് പറയുന്നു എന്നറിയാന്‍ ആഗ്രഹിക്കുന്നു. ജ്യോതിഷം നമ്മുടെ പൌരാനികന്മാര് നിര്മിച്ച ഒരു ശാസ്ത്രഭാസം ( pseudo science ) ആണെന്നാണ് എനിക്കു തോന്നുന്നത് അതിന്ടെ ഫലപ്രവചനം ഒരിക്കലും അമ്പതു ശതമാനം പോലും ശരിയാകാറില്ല. ഫലപ്രവചനം ശരി ആകുന്നില്ലെന്കില്‍ അതിനെക്കൊണ്ടു എന്ത് പ്രയോജനം ? ദൂരെക്കിടക്കുന്ന ഗോളങ്ങള് എങ്ങിനെയാണ് മനുഷ്യന്ടെയും മറ്റു ജീവജാലങ്ങളുടെയും ഭാഗദേയം നിര്ണയിക്കുക. അതിന്നു യാതൊരു സാധ്യതയും കാണുന്നില്ല. മഹര്ഷിമാര് ഉണ്ടാക്കിയതാണെന്ന് പറഞ്ഞാല് യാതൊന്നും ആലോചിക്കാതെ അതേപടി വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ജ്യോതിഷമെന്നു തോന്നുന്നു.ഹസ്തരേഖ ശാസ്ത്രം ശരിയായ ഒരു ശാസ്ത്രമാവാന്‍ സാധ്യതയുണ്ടെന്നാണ് എനിക്കു തോന്നുന്നത് . കൈയിലുള്ള രേഖകള് എന്തിനു വേണ്ടിയാണ് പ്രകൃത്യാ ഉണ്ടായിട്ടുള്ളത്?ചില യുക്തിവാദികള് പറയുന്നതുകേട്ടു " അത് കൈ മടക്കുകയും നീര്ക്കുകയും ചെയിതു കൊണ്ടിരിക്കുന്നതിനാല് താനേ ഉണ്ടായതാവാം" എന്ന്. ഇതു അത്ര വിശ്വാസയോഗ്യമല്ല. കാരണം കൈപ്പടം മടങ്ങുന്ന സ്ഥാനത്ത് മാത്രമല്ല വരകള് കാണുന്നത്. മടക്കുവരാന് സാധ്യതയില്ലാത്ത സ്ഥാനത്തും വരകള് കാണപ്പെടുന്നു. അപ്പോള് ആ വരകള് നമ്മുടെ ശരീരത്തിലെ ചില രാസപ്രവര്‍ത്തനം കൊണ്ട് ഉണ്ടാവുന്നതാവാന്‍ സാധ്യതയില്ലേ . നമ്മുടെ കഴിഞ്ഞ കാലത്തെ സംഭവത്തെ കുറിച്ചുള്ള രേഖ (document) ആയിരിക്കുമോ അതെന്നു സംശയം തോന്നുന്നു. ചില മരങ്ങളിലും മറ്റുമുള്ള രേഖകള് നോക്കി അതിന്ടെ പ്രായവും മറ്റും ചിലര് നിര്ണയിക്കുന്നത് കാണാറുണ്ട്. പ്രകൃതി നമ്മുടെ ഭൂതകാലതിണ്ടേ സംഭവങ്ങളുടെ ഒരു രേഖ നമ്മുടെ കൈയില് വരച്ചു വരച്ചുവെക്കുന്നതായിരിക്കുമോ എന്ന് സംശയിക്കാമെന്നു തോന്നുന്നു .ഭൂതകാല സംഭവങ്ങള്‍ ഏകദേശം അറിഞ്ഞാല്‍ ഭാവി ഏറെക്കുറെ പ്രവചിക്കാമല്ലോ. ഒരു കുരുടന്‍ പോകുന്ന വഴിയില്‍ ഒരു വലിയ കുഴി ഉണ്ടെന്നു വിചാരിക്കുക. അപ്പോള്‍ അതറിയാതെ മുമ്പോട്ട്‌ നടക്കുന്ന കുരുടന്‍ ആ കുഴിയില്‍ വീഴാന്‍ സാധ്യത ഉണ്ടെന്നു പ്രവചിക്കാം അത്തരത്തില്‍ ഒരു സാധ്യത ഹസ്തരേഖ ശാസ്ത്രതിന്നും ഉണ്ടായികൂടെ എന്ന് സംശയിക്കുന്നതില്‍ വലിയ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇതിനെ പറ്റിയാണ് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതാണ്. ഏതായാലും രേഖപ്രകാരം ശരിക്കും ഭാവി പ്രവചിക്കാന്‍ സാധ്യമല്ലെന്നാണ് എന്റെ അഭിപ്രായം. ഭാവിയെപ്പറ്റി ഏകദേശം ഊഹിക്കാംഎന്നു മാത്രം.ഈ വിഷയത്തില്‍ വിവരമുള്ളവരില്‍ നിന്ന് കൂടുതല്‍ അറിവാന്‍ ആഗ്രഹിക്കുന്നു. പോസ്റ്റ് ചെയ്തത് BALAKRISHNAN M.C. ല്‍ 7:37 AM 0 അഭിപ്രായ(ങ്ങള്‍)